Thursday, January 25, 2018

ജീവിധ ലക്ഷ്യം

 ഞാൻ എന്തിനു ജീവിക്കുന്നു ?“ .മരണ ശേഷം എന്ത്‌ ?. ഈ ചോദ്യം ഒന്നുകുടി ലളിതമാക്കാം. ഏതൊരു വസ്തുവും (ഉദാ : പേന, കസേര ) ഉണ്ടാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്‌. എങ്കിൽ മനുഷ്യന്റെ സൃഷ്ടിപ്പിനു പിന്നിലെ ലക്ഷ്യം ? രണ്ടാമ ത്തെ ചോദ്യം : ” ഏതൊരു കർമ്മം ചെയുമ്പോഴും അതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്‌ . എങ്കിൽ ജീവിതം എന്ന കർമ്മത്ത്നു പിന്നിലുള്ള ലക്ഷ്യം ?

പരലോകത്തെയും ദൈവത്തെയും നിഷേധിക്കുന്ന ഒരുവ ന്റെ ജീവിതം ലക്ഷ്യ ബോധമില്ലാത്തതാണു എന്നർത്ഥം. മരണം വ രെ ജീവിക്കുക, അത്ര ത ന്നെ !!

ജീവിത ലക്ഷ്യത്തെ കുറിച്‌ കുർ ആൻ എന്തു പറയുന്നു :

1. “ ജിന്നുക ളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിചിട്ടില്ല ” (കുർ- 51:56)

2. “ നിങ്ങളിൽ ആരാണു നന്നായി പ്രവർത്തിക്കുന്നത്‌ എന്നറിയാൻ വേണ്ടി മരണവും ജീവിതവും സൃഷ്ടിചവനത്രേ അവൻ ” (കുർ- 67: 2)

3. “ ആകാശത്തെയു ഭൂമിയെയും അവക്കിടയിലുള്ളതിനെയും നാം കളിതമാശയായി സൃഷ്ടിച്ചതല്ല. നാം ഒരു തമാശയാണു ഉദ്ദേശിചിരുന്നതെങ്കിൽ നമ്മുടെ അടുക്കൽ നിന്നു ത ന്നെ നാമത്‌ ഉണ്ടാക്കുമായിരുന്നു ;എന്നാൽ നാമത്‌ ചെയ്യുന്നതല്ല ” (കുർ, 21: 16,17)

4. “ മനുഷ്യൻ വിചാരിക്കുന്നുവോ അവൻ വെറുതെയങ്ങു വിട്ടേക്കപ്പെടുമെന്നു ?” (കുർ- 75: 36)

ഈ ലക്ഷ്യം എന്താണെന്നും ആ ലക്ഷ്യത്തിലേക്കെത്താൻ നാം എന്തൊക്കെ കാര്യങ്ങൾ ഏതൊക്കെ വിധത്തിൽ അനുഷ്ടിക്കണമെന്നും കുർ ആനും ഹദിസും കൃത്യമായി പഠിപ്പിക്കുന്നുണ്ട്‌.

കോടിക്കണക്കിന് ജീവികളിൽ മനുഷ്യന് മാത്രമാണ് IQ ഉള്ളത് ?
മനുഷ്യന് മാത്രമുള്ള സവിശേഷ ബുദ്ധികൊണ്ട് എല്ലാ ജീവികളെയും അവൻ CONTROL ചെയ്യുന്നു ..
ഈ സൂപ്പർ അനിമലാവാൻ മനുഷ്യന് മാത്രം എങ്ങനെ സാധിച്ചു..?